എനിക്ക് മരിക്കണം, വെറുതെ മരിച്ചാല്‍ പോര!

സര്‍ക്കാരിന്‍റെ ചിലവില്‍ നല്ല അന്തസായി
തൂങ്ങി മരിക്കണം.

അതിനു ഞാനാദ്യം രണ്ട് പെണ്‍കൊടികളെ
കൊല്ലണം.

വെറുതെ കൊന്നാല്‍ പോര മൃഗീയമായി പീഡിപ്പിച്ചു
കൊല്ലണം.

പക്ഷെ അപ്പോളും ഞാനതിലൊരു പെണ്‍കൊടിക്ക് അല്‍പ്പം
ജീവന്‍ ബാക്കി വെക്കണം.

എങ്കിലും അവള്‍ക്കെന്‍റെ പേര് പറയാന്‍ കഴിയരുത്‌.

കാരണം നമ്മുടെ പോലീസ് ഏമാന്മാര്‍ കുറച്ചു കഷ്ട്ട്പെട്ടെ
എന്നെ കണ്ടുപിടിക്കാവൂ.

അവര്‍ കണ്ടുപിടിച്ചാലും ഞാന്‍ സത്യം അങ്ങനെ ചുമ്മാ
ഒന്നും പറയുകേല.

പോലീസ് ഏമാന്മാര്‍ എന്നെ തല്ലി പറയിക്കണം.

താല്ലി പറയിച്ചാലും ഞാന്‍ കോടതിയില്‍ നിഷേധിക്കും

കാരണം എന്നെക്കൊണ്ട് നമ്മുടെ മാധ്യമ സുഹൃത്തുക്കള്‍ക്ക്
എന്നേലും നേട്ടം കിട്ടട്ടെ.

ഒടുവില്‍ വക്കീല്‍ ഏമാന്മാര്‍ ബുദ്ധിമുട്ടി എന്‍റെ
കുറ്റം തെളിയിച്ചാലും.

ക്യാമറക്ക്‌ മുന്നില്‍ യുദ്ധം ജയിച്ച ധീര യോധാവിനെപ്പോലെ
32 പല്ലും കാട്ടി ചിരിക്കണം.

അപ്പോളും ഉള്ളിലൊരു ടെന്‍ഷന്‍ തളം കെട്ടി കിടക്കും ഇനി
കൊടെതിയെന്നെ തൂക്കാന്‍ വിധിച്ചില്ലേലോ.

പക്ഷെ കുറെ നാളത്തെ കാത്തിരിപ്പിന് ശേഷം അവരെന്നെ
തൂക്കാന്‍ വിധിച്ചു.

അങ്ങനെ സര്‍ക്കാരിന്‍റെ ചിലവില്‍ തൂങ്ങാന്‍ അവസരം കിട്ടിയ
ഞാന്‍ അത്യധികം സന്തോഷിച്ചു.

പക്ഷെ ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും കൊഴിഞ്ഞുപോയി
ഞാന്‍ തിന്നു കൊഴുത്ത് ഒടുക്കത്തെ ഗ്ലാമറും ആയി.

എന്നെ ആരും തൂക്കിയില്ല!!!

അന്നാദ്യമായി ഞാന്‍ ചെയ്ത തെറ്റിന് എനിക്ക് കുറ്റബോധം തോന്നി

പക്ഷെ കുറ്റബോധം തോന്നിയത്.........

അന്നേ ഞാനൊരു കയറെടുത്തു സ്വയം തൂങ്ങാതെ നമ്മുടെ
നിയമത്തില്‍ വിശ്വസിച്ചതിലാരുന്നു.
by Jobin Paul Varghese ( നിലാമഴ )

ഞാന്‍, മഴയെ പ്രണയിക്കുന്ന, സ്വപ്നങ്ങളുടെ വിഴുപ്പുഭാണ്ഡം പേറുന്ന ഒരു രാപ്പാടി

Follow Me @ Twitter | Facebook | Google Plus | Whatsap : +91- 9656543048

Tags:

6 comments :

  1. നമ്മുടെ നിയമം മരിക്കാനും സമ്മതിക്കില്ല അല്ലെ ?. ഒരു ഒഴുക്കോടെ വായിച്ചു .
    സ്നേഹപൂർവ്വം....

    ReplyDelete
    Replies
    1. മരണം അതാഗ്രഹിക്കുന്നവന് എന്നും ഒരു കിട്ടാക്കനിയാണ്

      Delete
  2. ഫ്രീ ആണെങ്കിൽ ഒന്ന് അറിയിക്ക് എനിക്ക് ആണെങ്കിൽ കൊല്ലാൻ മുട്ടിയിട്ട് ഇരിക്കാൻ വയ്യ :)

    ReplyDelete
    Replies
    1. ഒരു കയറുമാമായിങ്ങു പോരെ :D

      Delete
  3. ഇതെന്തൊരു നിയമം???
    നല്ല കവിത.
    ആശംസകൾ !

    ReplyDelete

വളരെ നന്ദി