വെറി പൂണ്ട മനസ് test site Tuesday, September 24, 2013 1 Comment


-എന്നിലലിയാന്‍ കൊതിക്കുന്ന വരികളില്‍ കണ്ടു ഞാനണയാന്‍ കൊതിക്കുന്ന തിരി നാളമാം നിന്‍ വശ്യഭാവം-

-അണയും മുന്‍പേ പുഞ്ചിരിതൂകി എന്നിലലിയും നിന്‍ നിഴലിന്‍റെയൊരത്ത് നിന്നുഞാന്‍ കണ്ടു നിന്‍ മിഴികളിലെ വിഷാദ ഭാവം-

-തെന്നിയെത്തിയ ഇളം കാറ്റിലെന്‍ മൃതുവാം മനസ്സില്‍ തട്ടിയ നിന്‍ ഇളം ചൂടിലും അറിഞ്ഞു ഞാനെന്‍ നിലാവിന്‍റെ തേങ്ങല്‍-

-കൊതിക്കാതെ കൊതിച്ച സ്നേഹമെന്ന മിഥ്യയെ ഞാനൊരിക്കല്‍ക്കൂടി കണ്ടുനിന്‍ മിഴികളില്‍ നിന്നിറ്റു വീഴുന്ന ചുടു മിഴിനീര്‍ത്തുള്ളികളില്‍-

-കണ്ണുനീരിന് രക്തത്തിന്‍റെ നിറമേകിയ നിന്നെ ഞാനെന്‍ സഖിയാക്കി മാറ്റിടുമൊരിക്കല്‍കൂടി നീയെന്നിലൊരു മിഴിനീര്‍ മഴയായി പെയ്തിറങ്ങിയാല്‍-

-പക്ഷെ മനസെന്ന സത്യത്തെ വരിഞ്ഞുകെട്ടിയ നിനക്കതിനൊരിക്കലും കഴിയില്ല എന്നറിഞ്ഞുകൊണ്ടുഞാന്‍ ഊതി കെടുത്തുന്നു നിന്‍ കണ്ണുനീരാം തിരിനാളത്തെ-
by Jobin Paul Varghese ( നിലാമഴ )

ഞാന്‍, മഴയെ പ്രണയിക്കുന്ന, സ്വപ്നങ്ങളുടെ വിഴുപ്പുഭാണ്ഡം പേറുന്ന ഒരു രാപ്പാടി

Follow Me @ Twitter | Facebook | Google Plus | Whatsap : +91- 9656543048

Tags:

1 comment :

  1. കണ്ണീരിൽ കുതിർന്ന വരികൾ ....
    പിന്നെ നാലാമത്തെ വരി ഒന്ന് കൂടി വായിക്കൂ എന്തോ ഒരു സ്പെല്ലിങ്ങ് മിസ്റ്റൈക്ക്..
    ആ "ഇറ്റി ഇറ്റി ".. എനിക്ക് തോന്നിയതാണോ എന്നറിയില്ലാട്ടോ..

    വീണ്ടുവരാം...
    സസ്നേഹം,
    ആഷിക്ക് തിരൂർ

    ReplyDelete

വളരെ നന്ദി