__ഉറയറ്റ മനസിന്‍റെ തേരില്‍ കുതിക്കുന്ന
നിറമറ്റ സ്വപ്നമേ നീയെനിക്കിന്നുമന്യ__
__കറയറ്റ സ്നേഹത്തിന്‍ നിറവില്‍ തുളുമ്പുന്ന
ഉയിരറ്റ മൌനമേ നീയെന്‍ ആത്മ മിത്രം__
__പ്രണയം തുളുമ്പുന്ന മൌനമാം തേരിലെന്‍
കനവുകള്‍ ഓരോന്നായി ഞാന്‍ പറിച്ചുനട്ടു__
__വേരറ്റ കനവുകള്‍ തേടിയലയുന്ന കൈവിട്ട
പ്രണയവും പ്രാണനും പറന്നകന്നു__
__പാറിപ്പറന്നൊടുവിലെന്‍ പ്രാണനും പ്രണയവു-
മൊരു ചുംബനത്തിന്‍റെ ദൂരത്തിലൊന്നുചേര്‍ന്നു__
No Comment
വളരെ നന്ദി