ഇതള്‍ കൊഴിഞ്ഞുവീണ തണ്ടില്‍ നിന്നിറ്റു വീഴുന്ന
കറ പോലവന്‍റെ മിഴികള്‍ നിറഞ്ഞൊഴുകി
ചിതറിക്കിടന്ന എച്ചില്‍ പാത്രം തുടച്ചുനക്കിയ നായ-
യുടെ ആര്‍ത്തി പോലവനെ വിശപ്പ് കാര്‍ന്നു തിന്നു
മറവിയിലലിഞ്ഞ നീര്‍ക്കുമിള പോലവന്‍റെ ഓര്‍മ്മകള്‍
ചിതറിത്തെറിച്ചു എവിടെക്കോ മായ്ഞ്ഞു പോയി
ഒട്ടിയ വയറും, വറ്റിയ നാവും, ഒഴിഞ്ഞ മനസും
വിശപ്പിന്‍റെ വിഴുപ്പുഭാണ്ഡം അവന്‍റെ ചുമലിലേറ്റി
ഇന്ന് സ്വപ്നങ്ങലവനെ ഭ്രമിപ്പിച്ചില്ല, മഴയവനെ
ചിരിപ്പിച്ചില്ല കാറ്റവനെ മോഹിപ്പിച്ചുമില്ല
അവനപ്പോള്‍ ഒഴുകിയിറങ്ങിയ മിഴിനീര്‍ നുണ
ഞ്ഞിറക്കി ജീവനെ മുറുക്കെ പുണരുകയായിരുന്നു
വിശപ്പിന്റെ ഗീതവും അന്ത്യവും!
ReplyDelete