പ്രണയം എന്തിനോടും ആകാം. സ്നേഹത്തില്‍ ചാലിച്ച ആരാധന എന്തിനോടു തോന്നിയാലും അതിനെ പ്രണയം എന്ന് വിളിക്കാന്‍ ഞാനാഗ്രഹിക്കുന്നു അങ്ങനെയെങ്കില്‍ ഞാന്‍ എന്‍റെ വരികള്‍ക്ക് ജീവന്‍ നല്‍കുന്ന അക്ഷരങ്ങളെ പ്രണയിക്കുന്നു.
കാരണം എന്‍റെ വരികളിലൂടെ ഞാന്‍ എന്‍റെ മനസിനെ സ്വതന്ത്രമാക്കുന്നു . ഒരു നീര്‍കുമിള പോലെ ഭാരമില്ലാതെ ഒഴുകി നീങ്ങുന്ന എന്‍റെ മനസിനെ ഒരുപാട് സ്നേഹിക്കുന്ന എന്‍റെ വരികള്‍ക്ക് ജീവന്‍ നല്‍കുന്ന അക്ഷരമേ നിന്നെ ഞാന്‍ പ്രണയിക്കുന്നു. നിന്നോടലിയാന്‍ കാത്തിരിക്കുന്നു.
എങ്കിലും എന്തെ നീയെന്നോടിപ്പോ അകല്‍ച്ച കാണിക്കുന്നു. ഒരിക്കല്‍ക്കൂടി എന്‍ വിരല്‍തുമ്പിലൂടെ വരില്ലേ നീയെനിക്കായ്.....?
അക്ഷരപ്രണയിയ്ക്ക് ആശംസകള്‍
ReplyDelete