-ഒരു പഴയകാല പ്രണയം-
---------------------------------
-നിലവിളക്കിന്‍റെയടുത്തു കരിവിളക്ക് വച്ചതുപോലെ തന്‍റെ ഒരിക്കലും തേക്കാത്ത പല്ല് കാട്ടി ബാബുമോന്‍ ദേവൂനെ നോക്കി പല്ലിളിച്ചുകാണിച്ചു, പതിവുപോലെ അവളവനെ നോക്കി കൊഞ്ചനം കുത്തിക്കാണിച്ചു (നീ പോടാ ശവീ എന്നര്‍ത്ഥം) കൂട്ടുകാരികളോടൊപ്പം നടന്നകന്നപ്പോള്‍ എത്ര ചീകിയിട്ടും അടങ്ങിയിരിക്കാത്ത ബാബു മോന്‍റെ ഷോക്ക് അടിച്ചതുപോലുള്ള മുടി നിരാശപൂണ്ട് തല താഴ്ത്തി-
-ന്യൂ ജെനെറെഷന്‍ പ്രണയം-
-------------------------------------
-ഇപ്പോള്‍ നമ്മുടെ നാട്ടില്‍ നിലവിളക്ക് കാണാന്‍ ഇല്ലാത്തതുകൊണ്ട് ട്യൂബ് ലൈറ്റിന്‍റെ അടുത്ത് വോള്‍ട്ടേജ് ഇല്ലാതെ കത്തുന്ന സാദാ ബള്‍ബ് വച്ചതുപോലെ ടിട്ടു മോന്‍ തന്‍റെ ഓള്‍ട്ടെര്‍ ചെയ്ത, നമ്മുടെ കെ. എസ്. ആര്‍. ടി. സി. യെ തോല്‍പ്പിക്കുന്ന ഡിസൈന്‍ ഉള്ള ഓഞ്ഞ ബൈക്കില്‍ ചീറിപ്പഞ്ഞു വന്ന് ഒരു ''യോ-യോ'' പറഞ്ഞപ്പോളെക്കും പ്രിയമോള്‍ അവന്‍റെ ബൈക്കിന്‍റെ പുറകില്‍ കേറിയിരുന്നു ഗാഡമായി പുണര്‍ന്നുകൊണ്ട് അവന്‍റെ പോക്കെറ്റിലെ തിളങ്ങുന്ന നോട്ടുകളെ ഒന്നൊളിഞ്ഞു നോക്കി പല്ലിളിച്ചുകാണിച്ചപ്പോള്‍ ഒരിക്കലും ചീകാത്ത ടിട്ടുമോന്‍റെ ഷോക്ക് അടിച്ചതുപോലുള്ള മുടി മനസ്സില്‍ പൊട്ടിയ ലഡ്ഡു നുണഞ്ഞിറക്കുകയായിരുന്നു-
സ്വന്തം അനുഭവങ്ങൾ ആണോ ഇത് എന്ന് സംശയം ... നന്നായിട്ടുണ്ട് ട്ടോ ..
ReplyDeleteവീണ്ടും വരാം ... സ്നേഹ പൂർവ്വം
ആഷിക് തിരൂർ