കുത്തിയൊലിക്കുന്ന നീര്‍ച്ചാലില്‍ ഒഴുക്കി വിട്ട കടലാസുതോണി പോലെ ആടിയുലഞ്ഞു മുന്നോട്ടു നീങ്ങുമ്പോള്‍ കരയിലുള്ള പച്ചപ്പ് ആസ്വദിക്കുവാന്‍ നിനക്ക് കഴിയുമോ.........?
കാല്‍ തെറ്റി കൊക്കയുടെ മടിത്തട്ടിലേക്ക് കുതിക്കുമ്പോള്‍ വിടര്‍ന്നു നില്‍ക്കുന്ന മഴവില്ല് ആസ്വദിക്കുവാന്‍ നിനക്ക് കഴിയുമോ........?
----------------------------------------------------------------------------------------------
മനോഹരമായ ഭൂപ്രകൃതിയില്‍ കമിതാവിനോത്തു സ്വപ്നങ്ങളില്‍ ചിതറി നീങ്ങുമ്പോള്‍ ആസന്നമായ നിന്‍റെ മരണത്തെ പറ്റി ചിന്തിക്കുവാന്‍ നിനക്ക് കഴിയുമോ.........?
സുഭിക്ഷമായ ഭക്ഷണം ആസ്വദിച്ചു കഴിക്കുമ്പോള്‍, ഒരു സിംഹത്തിന്‍റെ കയ്യില്‍ അകപ്പെട്ട മാന്‍പെടയുടെ നൊമ്പരം ഓര്‍ക്കുവാന്‍ നിനക്ക് കഴിയുമോ........?
കഴിയില്ല..... തന്‍റേതായ അനുഭവങ്ങളില്‍ നിന്നു മാത്രം ചിന്തിക്കാനേ മനുഷ്യന് കഴിയൂ...... വിവേകത്തോടെ തിരിച്ചറിയാന്‍ കഴിവുണ്ടെങ്കിലും എടുത്തു ചാടുവാനെ മനുഷ്യന്‍ വെമ്പല്‍ കൊള്ളൂ..... ഇന്ന് ഞാന്‍ നാളെ നീ എന്നോര്‍ക്കാതെ മുന്നോട്ടു പോകുമ്പോള്‍ ഒരു കുഞ്ഞു മുള്ള് കൊണ്ട് നീ ഉറക്കെ കരയുമ്പോള്‍ തനിക്ക് അനുവദിച്ചു കിട്ടിയ ക്ഷണികമായ ജീവിതം മുഴുവന്‍ സഹിക്കുവാന്‍ കഴിയാത്ത വേദന ഉള്ളിലൊതുക്കി പുറമേ ചിരിച്ചു കാണിക്കുന്ന കുറെ നിസ്സഹായരായ മനുഷ്യ ജന്മങ്ങളെ നീ ഓര്‍ക്കുമോ..........? ഒരിക്കലുമില്ല ........... കാരണം നീയും ഞാനും മനുഷ്യനാണ്. വെറും മനുഷ്യന്‍...... കിട്ടിയ കുറച്ചു നാള്‍ ആര്‍ത്തി പൂണ്ടു ഓടി നടന്നു ജീവിച്ചു തീര്‍ക്കുവാന്‍ വിധിക്കപ്പെട്ട മനുഷ്യന്‍.......
എങ്കിലും നീ ഓര്‍ക്കുക ഇന്ന് ഞാനെങ്കില്‍ നാളെ നീയാണ്.....!!
ഒരല്‍പം നിരാശയോ അതോ വീണ്ടെടുപ്പിന്റെ പ്രതീക്ഷയോ?
ReplyDeleteരണ്ടുമില്ല മനസ് ശൂന്യമാണ്
ReplyDelete