ഓര്‍മ്മകള്‍ test site Thursday, July 12, 2012 5 Comments



എന്നെ തഴുകി കടന്നു പോയ നിന്‍ മധുര മൊഴികള്‍...


എന്നെ കാത്തിരുന്നു കരഞ്ഞു വീങ്ങിയ നിന്‍റെ മിഴികളില്‍ നിന്ന് ഇറ്റ് വീണ പവിഴം തോല്‍ക്കും മിഴിനീര്‍ മുത്തുകള്‍ ...


നിന്നെ തഴുകിയ മന്ദമാരുതനോട് അലിഞ്ഞു ചേര്‍ന്ന് ചിതറി വീണ

നിന്‍ കണ്‍ പീലികള്‍ ...


എന്നെ കണ്ട മാത്രയില്‍ തുടിച്ച നിന്‍റെ ഹൃദയമിടിപ്പുകള്‍.....


എന്‍ വിരല്‍ത്തുമ്പ് പിടിച്ചു എന്നോട് ചേര്‍ന്ന്  നമ്മള്‍ പിന്നിട്ട വഴിയോരങ്ങള്‍ ...


ഉരിയാടാതെ ഹൃദയങ്ങള്‍ മിഴികളിലൂടെ സംസാരിച്ച ആ മധുര നിമിഷങ്ങള്‍ ...


ഇവയൊക്കെ വെറും ഓര്‍മ്മകള്‍ മാത്രമാക്കി നീയെന്നില്‍ നിന്നകന്നു പോയപ്പോള്‍.. മണ്ണില്‍ പതിഞ്ഞ നിന്‍ കാലടികളെ എന്‍ ഹൃദയമിടിപ്പിനോപ്പം പിന്‍ തുടരുന്ന എന്നിലെ നീയാകുന്നെ ഓര്‍മ്മകളെ  നീയെന്തേ കാണുന്നില്ല...........?

by Jobin Paul Varghese ( നിലാമഴ )

ഞാന്‍, മഴയെ പ്രണയിക്കുന്ന, സ്വപ്നങ്ങളുടെ വിഴുപ്പുഭാണ്ഡം പേറുന്ന ഒരു രാപ്പാടി

Follow Me @ Twitter | Facebook | Google Plus | Whatsap : +91- 9656543048

Tags:

5 comments :

  1. സ്നേഹ സ്പര്‍ശമായ് ജ്വലിച്ചിറങ്ങുമീ പ്രാണപ്രണയ ഭാരം നീയും അറിയണം..അതാണ് നിന്നില്‍ ഒരു കര്‍മ്മമേ

    ReplyDelete
  2. ഇനിയും എന്തറിയാന്‍.......... വേണ്ടുവോളം അതറിഞ്ഞിട്ടുണ്ട് സുഹൃത്തേ

    ReplyDelete
    Replies
    1. ee kaanunnadalla mashe jeevitham....

      Delete
  3. കാര്‍മേഘങ്ങള്‍ക്കു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന പൂര്‍ണ ചന്ദ്രനെ പോലെയായിരുന്നു അവള്‍ .......അവള്‍ നിറങ്ങളെ പ്രണയിച്ചിരുന്നു ..കവിതകളും ,നൊമ്പരങ്ങള്‍ നിറഞ്ഞ വരികളും അവളുടെ കൂട്ടുകാരായിരുന്നു ...............ആ നിറങ്ങളും വരികളും ഞാന്‍ ആയിരുന്നെങ്കില്‍ ......

    ReplyDelete
    Replies
    1. എന്നില്‍ നിന്ന് മാഞ്ഞു പോയ അവള്‍ക്കിന്നു രൂപമില്ല..... ഭാവമില്ല. എങ്കിലും അവളെ ഞാന്‍ പ്രണയിക്കുന്നു.......

      Delete

വളരെ നന്ദി