എന്‍റെ ഹൃദയം വല്ലാതെ മിടിക്കുന്നു. test site Monday, June 18, 2012 5 Comments

എന്‍റെ ഹൃദയം വല്ലാതെ മിടിക്കുന്നു.


ഓ ഹൃദയമേ നീ എന്തിനു വേണ്ടി ഇങ്ങനെ മിടിക്കുന്നു....
എന്‍റെ ഹൃദയ കവാടങ്ങളില്‍ നീ വീണ്ടും വീണ്ടും,
മുട്ടുന്നത് എന്തിനു വേണ്ടി......?
അവ നിനക്കായി തുറക്കുവാന്‍ എന്‍റെ കരങ്ങള്‍,
ആശക്തമാണ്........
നിന്‍റെ ഓരോ ചുവടിലും എന്‍റെ ജീവനാം ചരടിന്‍റെ,
കെട്ടുകള്‍ അഴിയുന്നു......
അഴിയുന്ന കെട്ടുകള്‍ മുറുക്കുവാനും എന്‍റെ ,
കരങ്ങള്‍ ആശക്തം......

നിന്നിലെ ഇടനാഴികളില്‍ ഞാന്‍ പ്രതിഷ്ട്ടിച്ച ,

മറ്റൊരു ജീവന്‍......
അതും നീ എന്നില്‍ നിന്നും അടര്‍ത്തി മാറ്റിയതെന്തിന്...?

ഓ ഹൃദയമേ. നീ എന്തിനു വേണ്ടി ഇങ്ങനെ മിടിക്കുന്നു.

തുറന്നു വിട്ടാല്‍ പറന്നു പോകുന്ന നിന്നെ സ്വതന്ത്രമാക്കാന്‍,
എന്‍റെ മനസാം കോടതിയില്‍ സമ്മതം
എന്നിലെ തളര്‍ന്ന നാഡീ കോശങ്ങള്‍ ചിതറി തെറിച്ചതോ...?
അതോ അടര്‍ന്നു മാറി ഇണ ചേരാന്‍ കൊതിക്കാതതോ......?

ഓ ഹൃദയമേ..... ഈ കവാടം തുറക്കണമോ നിനക്കായ്

തുറന്നാല്‍ നീ പറന്നകലും, തുറന്നില്ലേല്‍ നിശബ്ദനാകും
രക്തം ചിന്തി കുതിച്ചൊഴുകുന്ന പുഴയായ്‌
നീ ഭൂമിയെ പുല്‍കുമ്പോള്‍..
അറിയാതെ പാതി തുറന്ന മിഴികളാല്‍ നിന്നെ കാണുവാന്‍,
കൊതിക്കുന്ന എന്‍ മനവും
മിഴി കൂമ്പി ,
നിദ്രയില്‍ ലയിക്കും.........
by Jobin Paul Varghese ( നിലാമഴ )

ഞാന്‍, മഴയെ പ്രണയിക്കുന്ന, സ്വപ്നങ്ങളുടെ വിഴുപ്പുഭാണ്ഡം പേറുന്ന ഒരു രാപ്പാടി

Follow Me @ Twitter | Facebook | Google Plus | Whatsap : +91- 9656543048

Tags:

5 comments :

  1. ആശംസകള്‍......... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... ഇന്നലെ വേളി, ഇന്ന് മുരുക്കുംപുഴ , നാളെ .......?

    ReplyDelete
  2. രാവുറങ്ങിയിട്ടും
    ഉറങ്ങാത്ത നീല നിലാവേ,
    നിനക്ക് നന്ദി..
    കരയുന്ന ഈ കണ്ണുകള്‍ കാണാന്‍
    നീയെങ്കിലും കണ്ണുതുറന്നല്ലോ..!

    ReplyDelete
  3. തുറക്കുന്ന കന്നുകലെല്ലാം വീണ്ടും അടഞ്ഞു പോകുന്നു

    ReplyDelete

വളരെ നന്ദി