ജീവിതം എന്ന യാത്രയില്‍ നഷ്ട്ടപ്പെട്ടതിനെ തിരിച്ചു പിടിക്കാന്‍ ഇറങ്ങി തിരിച്ചപ്പോള്‍... വീണ്ടും നഷ്ട്ടങ്ങള്‍ നിഴലായി പിന്തുടര്‍ന്നു....
കൂരിരുട്ടില്‍ മഞ്ഞു പെയ്യുന്ന ഈ രാത്രിയില്‍ ശരീരം മരവിചിരുന്നപ്പോള്‍.... ചൂടെകാന്‍ മനസിനെ അന്വേഷിച്ചു..
അപ്പോളാണ് മനസിലായത് മനസ്സ് പണ്ടേ മരവിച്ചിരുന്നു എന്ന് ....
തണുത് വിറങ്ങലിച്ചു കിടക്കുന്ന മനസ്സിപ്പോള്‍ ഒരു ജഡത്തിനു സമം.
മനസും ശരീരവും നഷ്ട്ടപ്പെട്ടപ്പോള്‍ ആത്മാവ് പറന്നുയരാന്‍ വെമ്പല്‍ കൊള്ളുന്നു....
ആത്മാവിനു പറന്നുയരാനുള്ള അനുവാദം കൊടുത്തു തിരിഞ്ഞു നടന്നപ്പോള്‍......... തിരിഞ്ഞു നോക്കുവാന്‍ തോന്നിയ അതിയായ ആഗ്രഹം ഉള്ളില്‍ കടിച്ചമര്‍ത്തി യാത്ര തുടര്‍ന്നു.......
ആത്മാവിനു പറന്നുയരാനുള്ള അനുവാദം കൊടുത്തു തിരിഞ്ഞു നടന്നപ്പോള്‍......... തിരിഞ്ഞു നോക്കുവാന്‍ തോന്നിയ അതിയായ ആഗ്രഹം ഉള്ളില്‍ കടിച്ചമര്‍ത്തി യാത്ര തുടര്‍ന്നു.......
യാത്രയുടെ അന്ധമം ചെരലാല്‍
ReplyDeleteആകശമുകുളങ്ങളില്‍ ചെറുകണികകള്‍ നേര്‍ത്തു-
നേര്‍ത്തിരുളുമൊരു രാത്രിയില്‍ കാണുമെന്‍
ദൂരെയൊരു
വഴികാട്ടി നക്ഷത്രമുദിക്കുന്നതും