വിശ്വാസം അതല്ലേ എല്ലാം test site Tuesday, May 8, 2012 3 Comments


ഇന്നലെ വൈകുന്നേരം പയ്യാമ്പലം കടല്‍ത്തീരത്ത്‌ അസ്തമയ സൂര്യന്‍റെ വിടവാങ്ങല്‍ നോക്കി നില്‍ക്കുമ്പോള്‍ അതിലെ പോയൊരു പക്ഷിയോടു ഞാന്‍ ചോദിച്ചു.......

നീയെവിടെ പോകുന്നു.........?

പക്ഷി : ഞാനെന്‍റെ കൂടണയാന്‍ പോകുന്നു,

ഞാന്‍ : നിന്‍റെ കൂട്ടില്‍ നിന്നെ കാത്തിരിക്കുവാന്‍ നിനക്ക് ആരൊക്കെയുണ്ട്...........?

പക്ഷി : പറക്കമുറ്റാത്ത നാലു കുഞ്ഞുങ്ങള്‍.

തിരികെ വീട്ടില്‍ ചെല്ലുമ്പോള്‍ ആ പക്ഷിയെ കാത്തിരിക്കുവാന്‍ നാല് കുഞ്ഞുങ്ങള്‍ ഉണ്ട് . പക്ഷെ തനിക്കോ.......?

അന്ധകാരവും, ഏകാന്തതയും മാത്രം.....

തനിച്ചിരുന്നു മടുക്കുമ്പോള്‍ വീണ്ടും തനിചിരിക്കനോന്നു ഉള്ള ഓര്‍മ്മ ആ മടുപ്പ് അകറ്റുന്നു.....

അപ്പൊ ഞാന്‍ വീണ്ടും ആ പക്ഷിയോടു ചോദിച്ചു...

നിന്‍റെ പിഞ്ചു കുഞ്ഞിങ്ങളെ അവിടെ തനിച്ചാക്കി വരുവാന്‍ നിനക്ക് ഭയമില്ലയോ.......?

അപ്പോള്‍ ആ പക്ഷിയുടെ മറുപടി എന്നെ അത്ഭുടപ്പെടുത്തി

 ----

----

----

----

----

പക്ഷി : '''വിശ്വാസം അതല്ലേ എല്ലാം '''.........!

ഇത്രയും  പറഞ്ഞു പറന്നു പോയ ആ പക്ഷിയെ നോക്കി ഞാന്‍ സഹതപിച്ചു. കള്ളവും, ചതിയും മാത്രം കാണാന്‍ കഴിയുന്ന ലോകത്താണ് താനെന്നു ആ പാവം അമ്മക്കിളി മറന്നു പോയല്ലോ............. 

by Jobin Paul Varghese ( നിലാമഴ )

ഞാന്‍, മഴയെ പ്രണയിക്കുന്ന, സ്വപ്നങ്ങളുടെ വിഴുപ്പുഭാണ്ഡം പേറുന്ന ഒരു രാപ്പാടി

Follow Me @ Twitter | Facebook | Google Plus | Whatsap : +91- 9656543048

Tags:

3 comments :

  1. ഏറ്റവും പ്രിയപ്പെട്ടവര്‍ കൂടെയുണ്ടാകുമ്പോള്‍ മാത്രമായിരിയ്ക്കും അനാഥത്വം മനസ്സില്‍ കടന്നു വരാതിരിയ്ക്കുക, അല്ലാത്ത അവസ്ഥയിലെല്ലാം നാം ഒറ്റ തന്നെ. എല്ലാത്തിനും കൂടെ ഒരാളുണ്ടായിട്ടും അത് തിരിച്ചറിയാതെ, അക്കരപച്ചയില്‍ പ്രതീക്ഷയര്‍പ്പിച്ച് സ്വയം അനാതഥ്വം ബോധമുണ്ടാക്കുന്ന സ്വാര്‍ത്ഥതയെ എന്ത് പേരിട്ട് വിളിയ്ക്കണം?

    Reply

    ReplyDelete
  2. ആ പറന്നു പോയെ പക്ഷിയും ,നമ്മൈളില്‍ ഓരോത്തരും അങ്ങനെ പ്രതീക്ഷയര്‍പ്പിച്ച് അല്ലെ ജീവിക്കണേ ഇതല്ലാം
    നാമറിയാതെയും, നിനച്ചിരിയ്ക്കാതെയും പലതും സംഭവിയ്ക്കുന്നു.. കാലത്തിന്റെ മഹേന്ദ്രജാലം

    ReplyDelete
  3. എല്ലാത്തിനും കൂടെ ഒരാളുണ്ടായിട്ടും അത് തിരിച്ചറിയാതെ അക്കരെപ്പച്ചയില്‍ പ്രതീക്ഷയര്‍പ്പിച്ച് സ്വയം അനാഥത്വം ബോധാമുണ്ടാക്കുന്ന സ്വാര്തതയെ അഹങ്കാരം എന്നാ പേരിട്ടു വിളിക്കാം

    ReplyDelete

വളരെ നന്ദി