എന്തിനു.................? Unknown Sunday, March 4, 2012 14 Comments


നിലാവില്‍ കുളിച്ചു നില്‍ക്കുന്ന നിശയുടെ വശ്യത പോലെ, അന്ന് നിന്‍റെ മിഴികളില്‍ തുളുമ്പി നിന്നിരുന്നു പ്രണയത്തിന്‍റെ വശ്യത, ഇന്നിതാ മായ്ഞ്ഞു പോയിരിക്കുന്നു, നിന്നിലേക്ക് എന്നെ അടുപ്പിച്ച ആ വശ്യമായ പുഞ്ചിരിയും. ഒരു പനിനീര്‍ പുഷ്പം പൂന്തോട്ടതിലെന്ന പോലെ നിന്നോടുള്ള എന്‍റെ പ്രണയം ഞാന്‍ നട്ടുനനച്ചു വളര്‍ത്തി. ആദ്യം മൊട്ടിട്ടു വിരിഞ്ഞ ആ  പ്രണയത്തെ ഞാനെന്‍റെ പ്രാണനെന്ന പോലെ കാത്തു പരിപാലിച്ചു. നീയാകുന്ന ആ പൂന്തോട്ടത്തില്‍ എന്‍റെ പ്രണയമാകുന്ന പനിനീര്‍ പുഷ്പം മൊട്ടിട്ടു വിരിഞ്ഞപ്പോള്‍ , അതിന്‍റെ ഓരോ ഇതളുകള്‍ക്കും എന്‍റെ രക്തത്തില്‍ ചാലിച്ച് ഞാന്‍ നിറം നല്‍കി. പക്ഷെ ഒരിക്കല്‍ അതിന്‍റെ നിറമോന്നു മങ്ങിയപ്പോള്‍, സൌരഭ്യം കുറഞ്ഞപ്പോള്‍.......... എന്‍റെ ജീവന് തുല്യം കാത്തു സൂക്ഷിച്ച ആ പനിനീര്‍ പുഷ്പത്തിന്‍റെ  ഓരോ ഇതളുകളും പറിച്ചെറിഞ്ഞു നിന്‍റെ കാല്ക്കലിട്ടു ചവിട്ടി മേതിച്ചതെന്തിനു നീ............?

by Jobin Paul Varghese ( നിലാമഴ )

ഞാന്‍, മഴയെ പ്രണയിക്കുന്ന, സ്വപ്നങ്ങളുടെ വിഴുപ്പുഭാണ്ഡം പേറുന്ന ഒരു രാപ്പാടി

Follow Me @ Twitter | Facebook | Google Plus | Whatsap : +91- 9656543048

Tags:

14 comments :

 1. പ്രണയം......ദാഹാര്‍ദ്രമാം പ്രണയം... നശ്വരമാമീ പ്രപഞ്ചത്തിനാധാരം...! ചന്ദ്രിക ചാലിച്ച രാത്രിയിലെപ്പോഴോ.... ഇല തന്റെ മാറില്‍ ഉറങ്ങുവാനെത്തിയ.. ഹിമകണത്തിനും പ്രണയം....!
  ആശംസകള്‍ ... വീണ്ടും വരാം ...സസ്നേഹം

  ReplyDelete
 2. അതാണ് ഒരു ടിപ്പിക്കൽ പെണ്ണ്.. :)

  ചവിട്ടി മേതിച്ചതെന്തിനു നീ............?
  ചവിട്ടി മെതിച്ചതെന്തിനു നീ

  ReplyDelete
  Replies
  1. സത്യം ...... അവള്‍ യാതൊരു മനസാക്ഷിക്കുതുമില്ലാതെ ചവുട്ടി മെതിച്ചു

   Delete
 3. ബൂലൊകത്തേക്ക് സ്വാഗതം... നല്ല രീതിയിൽ ഇനിയുംമെഴുതാൻ കഴിയട്ടെ... പ്രണയ നൈരാശ്യം വാക്കുകളിൽ ആവാഹിച്ചിരിക്കുന്നു.

  ReplyDelete
  Replies
  1. വളരെ നന്ദി സുഹൃത്തേ പിന്നെ പ്രണയ നൈരാശ്യത്തിന്റെ ലഹരി നുകരാത്തവര്‍ ആരാണുള്ളത്

   Delete
 4. ഈ ലെവളുമാരെയെല്ലാം നമുക്ക് ഉപ്പിലിടണം .. കൂഷ്മാണ്ടള്‍..

  എഴുത്ത് ഗമണ്ടനായി കെട്ടോ..

  ReplyDelete
 5. എഴുത്ത് നന്നായിട്ടുണ്ട്...

  ReplyDelete
  Replies
  1. വളരെ നന്ദി ചേട്ടാ

   Delete
 6. എന്തിനു.................?


  എഴുത്ത് തുടരുക...

  ReplyDelete
 7. എത്ര പേരെ കുഴിയില്‍ വീഴ്ത്തിയ്ട്ടും
  എത്ര ചതിച്ചിട്ടും ,
  എന്ത് മാത്രം കണ്ണീരു കുടിച്ചിട്ടും
  നിനക്ക് മതിയായില്ലേ പ്രണയമേ ,
  ഒന്നില്‍ നിന്നും മാറ്റൊന്നിലെയ്ക്ക്
  സ്വപ്ന സഞ്ചാരം നടത്തുകയാണല്ലോ
  പുതിയ തന്ത്രങ്ങളുമായി !

  ReplyDelete
 8. വല്ലാത്ത ഒരു പ്രണയം തന്നെ, ഓണാശംസകള്‍

  ReplyDelete

വളരെ നന്ദി