എന്‍റെ വിലാപം test site Saturday, October 29, 2011 No Comment


കാല്‍വരിക്കുന്നില്‍ നീ ചിന്തിയ ഓരോ തുള്ളി രക്തവും എനിക്കുംകൂടി വേണ്ടി ആരുന്നുവല്ലോ . നീ കൊണ്ട ഓരോ അടിയും എനിക്കുകൂടി വേണ്ടിയാരുന്നുവല്ലോ. അവസാനം മൂന്നു പച്ചിരുമ്പ് ആണികളില്‍ കുരിശില്‍ തൂങ്ങി മരിച്ചതും എനിക്കുകൂടി വേണ്ടിയാരുന്നുവല്ലോ. എന്നിട്ടും ഞാനെന്തേ ഇന്നും വിലപിക്കുന്നു . കര്‍ത്താവേ നീ കേള്‍ക്കുന്നില്ലയോ എന്‍റെ വിലാപം. എന്‍റെ കണ്ണുകളില്‍ ഇരുട്ട് കേറിയിരിക്കുന്നു. കാതുകള്‍ കൊട്ടിയടക്കപ്പെട്ടിരിക്കുന്നു, എന്‍റെ അധരങ്ങങ്ങള്‍ ചലിക്കുന്നില്ല. ഇന്ന് നിന്നെ കാണുവാനോ , കേള്‍ക്കുവാനോ. നിന്നെ കുറിച്ച് സംസാരിക്കുവാനോ എനിക്ക് കഴിയുന്നില്ല. എന്താണ് എനിക്ക് സംഭവിച്ചിരിക്കുന്നത്. ഞാന്‍ ഉച്ചത്തില്‍ വിലപിച്ചിട്ടും നിന്‍റെ കാതുകള്‍ എന്നെ കേള്‍ക്കുന്നില്ലയോ.......? തന്‍റെ സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്ന സ്വര്‍ഗസ്ഥനായ പിതാവിന്‍റെ വലതുഭാഗത്ത്‌ ഇരിക്കുന്ന നിന്നെയും, നിന്‍റെ വലതുഭാഗത്ത്‌ നില്‍ക്കുന്ന പരിശുദ്ധ അമ്മയെയും എനിക്ക് നീ കാണിച്ചു തന്നിട്ടും എന്തെ അവിശ്വാസം എന്നെവിട്ടു മാറുന്നില്ല. പരിശുദ്ധ അമ്മയുടെ സാമീപ്യം അനുഭവിച്ചു അറിഞ്ഞിട്ടും എന്‍റെ അന്ധത എന്നെ വരിഞ്ഞു മുറുക്കുന്നു. കര്‍ത്താവേ വാഗ്ദാനങ്ങളില്‍ വിശ്വസ്തന്‍ ആണല്ലോ നീ, നിന്‍റെ പിതാവിന്‍റെ മഹത്വത്തിന്‍റെ സമ്പന്നതയില്‍ നിന്നും എനിക്കവശ്യമുള്ളത് എല്ലാം വാങ്ങി തരുമെന്ന് അരുള്‍ചെയ്ത നീയെന്തേ എന്‍റെ വിലാപങ്ങള്‍ക്ക്‌ നേരെ  മുഖം തിരിക്കുന്നു. എന്‍റെ ജീവന്‍ നീയെനിക്ക് തിരിച്ചുനല്‍കി പക്ഷെ എന്‍റെ ജീവിതം ഇന്നും നിന്‍റെ കൈകളില്‍ ആണ്. കണ്ണടക്കുമ്പോള്‍ ചോരവാര്‍ന്ന നിന്‍റെ മുഖം എനിക്കെന്തിനു നീ കാണിച്ചു തരുന്നു. ഞാനിന്നു ബന്ധനസ്തനാണ് , എന്‍റെ കൈകാലുകള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു . നിനക്ക് മാത്രമേ ഈ കെട്ടുകള്‍ പൊട്ടിച്ചു എന്നെ സ്വതന്ത്രനാക്കുവാന്‍ കഴിയുകയുള്ളൂ, എന്‍റെ വിലപിക്കുന്ന ഹൃദയത്തിന്‍റെ വാതിലുകളില്‍ നീ മുട്ടുന്ന സ്വരം ഞാന്‍ കേള്‍ക്കുന്നു. പക്ഷേ എന്‍റെ കൈകള്‍ ചങ്ങലകളാല്‍ കേട്ടപ്പെട്ടിരിക്കുന്നു. എന്‍റെ ഹൃദയം തെങ്ങുന്നത് നീ കാണുന്നില്ലയോ, വിലപിക്കുന്ന എന്‍റെ കണ്ണുനീര്‍ തുള്ളികള്‍ ഇന്നിതാ നീര്‍ച്ചാലുകള്‍ പോലെ ഒഴുകിക്കൊന്ടെയിരിക്കുന്നു. കര്‍ത്താവേ നിന്‍റെ ഒരിറ്റു കരുണാക്കായി എന്‍റെ ഹൃദയമിതാ ദാഹിക്കുന്നു. ഒരിറ്റു ദാഹജലം ലഭിക്കാതെ മരുഭൂമിയിലെന്നപോലെ , നിന്‍റെ കരുണാക്കായി കര്‍ത്താവേ ഞാനിതാ അലയുന്നു, എന്നിട്ടും എന്‍റെ വിലാപം നീയെന്തേ കേള്‍ക്കുന്നില്ല..............
by Jobin Paul Varghese ( നിലാമഴ )

ഞാന്‍, മഴയെ പ്രണയിക്കുന്ന, സ്വപ്നങ്ങളുടെ വിഴുപ്പുഭാണ്ഡം പേറുന്ന ഒരു രാപ്പാടി

Follow Me @ Twitter | Facebook | Google Plus | Whatsap : +91- 9656543048

Tags:

No Comment

വളരെ നന്ദി