ഇങ്ങനെയും ചില ഇഷ്ടങ്ങള്‍ test site Sunday, April 29, 2012 3 Comments

 
പലപ്പോഴും തുറന്നു പറയണമെന്ന് ആഗ്രഹിച്ചു, പക്ഷെ മനസ് അനുവദിച്ചില്ല. പറഞ്ഞാല്‍ നഷ്ട്ടപ്പെടുമോ എന്നുള്ള ഭയം എന്നെ അതില്‍ നിന്നും പിന്തിരിപ്പിച്ചു. നിന്‍റെ സൗഹൃദം എന്നില്‍ ഒരു സ്നേഹമായി വളര്‍ന്നപ്പോള്‍. ഞാന്‍ പറയാതെ നീയതു അറിയണമെന്ന് ആഗ്രഹിച്ചു. പക്ഷെ അതറിഞ്ഞിട്ടും നീയെന്റെ മുന്നില്‍ അഭിനയിക്കുക്കയായിരുന്നു എന്ന് നിന്നോടുള്ള അന്ധമായ സ്നേഹത്തിന്‍റെ പടുകുഴിയില്‍ വീണു പോയ എന്‍റെ മനസ് തിരിച്ചറിഞ്ഞില്ല.
ഒരിക്കല്‍ നിന്നെ എനിക്ക് നഷ്ട്ടപ്പെടും എന്ന് തോന്നിയെ ഭ്രാന്തന്‍ നിമിഷങ്ങളില്‍ നിന്നോട് എന്‍റെ ഇഷ്ടം തുറന്നു പറഞ്ഞ എന്നെ നീ പരിഹസിച്ചു. എനിക്ക് നിന്നെ സ്നേഹിക്കാനുള്ള യോഗ്യതയില്ലെന്ന് നീ എടുതെടുത്തു പറഞ്ഞപ്പോള്‍ എന്‍റെ കണ്ണുനീര്‍ പോലും ഒരു നിമിഷത്തേക്ക് പകച്ചു നിന്ന്. ഒടുവില്‍ എന്‍റെ മനസിലെ വിങ്ങലുകള്‍ മറച്ചു വച്ച് ഒരു പുഞ്ചിരി തൂകി നിന്നില്‍ നിന്ന് ഞാന്‍ നടന്നകലുമ്പോള്‍, ഇന്നും എനിക്ക് പിടിതരാതെ എന്നില്‍ നിന്ന് ഓടിയകലുന്ന ആ ഒരു ചോദ്യം ഇത് മാത്രമായിരുന്നു...
എന്താണ് സ്നേഹിക്കാനുള്ള യോഗ്യത.........?
by Jobin Paul Varghese ( നിലാമഴ )

ഞാന്‍, മഴയെ പ്രണയിക്കുന്ന, സ്വപ്നങ്ങളുടെ വിഴുപ്പുഭാണ്ഡം പേറുന്ന ഒരു രാപ്പാടി

Follow Me @ Twitter | Facebook | Google Plus | Whatsap : +91- 9656543048

Tags:

3 comments :

  1. ഓരോ പൂമരച്ചോടുകളും
    എത്രയോ പ്രണയങ്ങള്‍ക്ക് സാക്ഷിയാണ് ...
    ഓരോ വഴിവിളക്കുകളും
    എത്രയോ നോമ്പരങ്ങള്‍ക്ക്‌ സാക്ഷിയാണ് ...
    നീണ്ട മൌനങ്ങള്‍ മുഖംമൂടിയാക്കി
    ഉള്ളില്‍ ഒരുപാട് ഭാവങ്ങള്‍
    സൂക്ഷിക്കുന്നുണ്ടാവുമല്ലേ അവയും ...

    ReplyDelete
  2. പിന്നിട്ട വഴിയോരങ്ങളും, വെളിച്ചം തേടി ഓടിചെന്നെത്തിയ വഴി വിളക്കുകളും, പ്രണയം പങ്കിട്ട പൂമരചോടുകളും .......... എല്ലാം എനിക്കിന്ന് അന്യമാണ്

    ReplyDelete
  3. പിന്നിട്ട വഴിയോരങ്ങളും, വെളിച്ചം തേടി ഓടിചെന്നെത്തിയ വഴി വിളക്കുകളും , പ്രണയം പങ്കുവച്ച പൂമരചോടുകളും എനിക്കിന്ന് അന്യമാണ്......

    ReplyDelete

വളരെ നന്ദി