പറയാന്‍ കൊതിച്ചൊരാ പരിഭവങ്ങള്‍
പറയാന്‍ തുനിഞ്ഞോരാ നിമിഷങ്ങളില്‍
കേള്‍ക്കണമെന്ന് ആഗ്രഹിചോരാ സാമീപ്യം
പറന്നുയര്‍ന്നു പോയൊരു നിഴലായ്
മറക്കാന്‍ കൊതിക്കുന്നു ഞാനിന്നാ പരിഭവങ്ങള്‍
മറക്കാന്‍ കഴിയുകയില്ലെനിക്കെങ്കിലും
മറന്നു തുടങ്ങിയ നിന്‍ മനസിന്‍ ആഴങ്ങളില്‍
മുങ്ങി തപ്പുന്നുവെന്‍ ഹൃദയമിടിപ്പുകള്‍
ഇടുങ്ങിയോരാ വഴികളില്‍ കണ്ടു ഞാന്‍
നിന്‍ സ്വപ്‌നങ്ങള്‍ , പക്ഷെ കാണാന്‍
കഴിഞ്ഞില്ലെനിക്കെന്‍ സാമീപ്യം നിന്‍,
മനസിന്‍ ഇടുങ്ങിയോരാ കോണുകളില്‍ പോലും
രംഗബോധമില്ലാതൊരു കോമാളിയായ്
വരണം നീയെന്‍ ജന്മസാഫല്യമായ്
വരാന്‍ മടിക്കുന്നത് എന്തിനു നീ
ഞാന്‍ ക്ഷണിചോരീ വഴികളില്‍ കൂടി
No Comment
വളരെ നന്ദി