എന്‍റെ ഹൃദയം, നിനക്കൊരു കാഞ്ചന കൂടായിരുന്നുവെന്നു അറിയാന്‍ ഞാനേറെ വൈകിപോയി. എന്‍റെ അമിത സ്നേഹം നിന്നെ വീര്‍പ്പു മുട്ടിക്കുകയായിരുന്നുവെന്നും . ഞാന്‍ പാടാന്‍ കൊതിച്ചൊരു ഈണമായിരുന്നു നീ, പക്ഷെ പാടിയപ്പോള്‍ താളം തെറ്റിയ വരികളും. പലവട്ടം താളം ഒപ്പിക്കുവാന്‍ ശ്രമിച്ചുവെങ്കിലും താളം കിട്ടാത്ത വരികളായി അതിന്നും അവശേഷിക്കുന്നു . ഞാനറിയാതെ എന്‍റെ ഹൃദയത്തില്‍ സ്ഥാനമുറപ്പിച്ച നീ ഞാനറിയാതെ തുറന്നിട്ട വാതിലില്‍ കൂടി പറന്നു പോയപ്പോള്‍ അടക്കാന്‍ മറന്നൊരാ വാതില്‍ ഇന്നും തുറന്നു കിടക്കുന്നു ആരെയോ പ്രതീക്ഷിച്ചുകൊണ്ട്. എന്‍റെ സ്നേഹവും സാമീപ്യവും നിന്നെ സന്തോഷിപ്പിക്കുന്നുവെന്നു നീ അഭിനയിച്ചു. പക്ഷെ നിന്‍റെ സാമീപ്യം എന്നെയേറെ സന്തോഷിപ്പിച്ചിരുന്നു , നീയെനിക്ക് ആരൊക്കെയോ ആയിരുന്നു. എന്‍റെ ജീവിതത്തിന്‍റെ കറുത്ത ഇടനാഴികളില്‍ ഒറ്റയ്ക്ക് നടന്നപ്പോള്‍ കിട്ടണമെന്ന് ആഗ്രഹിച്ച സ്നേഹവും പരിലാളനയും നിന്നില്‍ നിന്ന് കിട്ടിയപ്പോള്‍ അന്ധമായി നിന്നെ ഞാന്‍ സ്നേഹിച്ചു . പക്ഷെ നിനക്കതൊക്കെ കേവലം ഭാവ മാറ്റങ്ങള്‍ ആയിരുന്നുവെന്നു അറിയാന്‍ ഞാന്‍ ഏറെ വൈകിപ്പോയി. ആ അന്ധത ഇന്നും നിനക്കെന്നെ വേണ്ടാ എന്നും, വഴിയില്‍ വച്ചുപോലും കണ്ട മുഖപരിചയം പോലും നിനക്കെന്നോട് ഇല്ല എന്നും അറിഞ്ഞുകൊണ്ട് എന്നെക്കൊണ്ട് നിന്നെ സ്നേഹിപ്പിക്കുന്നു അന്ധമായി...............
കും!
ReplyDeleteഎന്ത് കും!.......?
ReplyDelete