കൈസര്‍ test site Tuesday, September 13, 2011 No Comment

ആ റെയില്‍വേ സ്റ്റേഷനിലെ സിഗ്നല്‍ വിളക്കിലെ പച്ച വെളിച്ചം കണ്ടിട്ടാണോ , അതോ റെയില്‍വേ ഗാര്‍ഡിന്‍റെ പച്ചക്കൊടി കണ്ടിട്ടാണോ എന്നറിയില്ല ഞാന്‍ നില്‍ക്കുന്ന തീവണ്ടി എന്നെയുംകൊണ്ട്‌ നീങ്ങി തുടങ്ങിയപ്പോള്‍, പാവം ഒരു നായായിട്ടു പോലും അവന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് ഞാന്‍  കണ്ടു . ആ തീവണ്ടിയില്‍ നില്‍ക്കുന്ന എന്‍റെ യൊപ്പം എത്താന്‍ അവന്‍ ഓടുമ്പോള്‍ , അവന്‍റെ മനസിന്‍റെ വേകത  കാലുകള്‍ക്ക് ഇല്ലെന്നെനിക്ക് തോന്നി .ഓടിയിട്ടും ഓടിയിട്ടും എന്‍റെ യൊപ്പം എത്താന്‍ കഴിയാതെ അവന്‍ തളര്‍ന്നു നില്‍ക്കുമ്പോള്‍ ആ കണ്ണുകളിലെ നിസ്സഹായത, അതെന്‍റെ നിറഞ്ഞൊഴുകുന്ന കണ്ണുകള്‍കൊണ്ട് ഞാന്‍ കണ്ടു . അതെ കൈസര്‍ ഈ ലോകത്ത് ഇപ്പോള്‍ എന്‍റെതെന്നു പറയാനുള്ള ആകെയൊരു ജീവന്‍ .എനിക്കവനും അവനു ഞാനും മാത്രമേ ഇപ്പോളീ ലോകത്തുള്ളൂ . അപ്രതീക്ഷിതമായി ഉണ്ടായ ഒരു  ബസ്  അപകടത്തില്‍ ദൈവം അപഹരിച്ചത് ഈ ലോകത്ത് എന്‍റെതായിട്ടുള്ള എല്ലാമായിരുന്നു . എന്‍റെ അച്ഛന്‍, അമ്മ, ചേട്ടന്‍, കുഞ്ഞനുജത്തി എല്ലാം. ദൈവം എന്തിനു എന്നെ മാത്രം ബാക്കിവച്ചു, എന്താണ് എന്‍റെ നിയോഗം ഇതൊന്നുമറിയാതെ ബോംബക്കുള്ള തീവണ്ടിയില്‍ യാത്ര തുടങ്ങുമ്പോള്‍ പാവം അവന്‍ ഈ ലോകത്ത് ഒറ്റക്കായി, ഞാനും.

ആരോ എന്നെ തട്ടിവിളിച്ചു ഉറക്കത്തില്‍ നിന്നും ഞാന്‍ ഞെട്ടി ഉണര്‍ന്നപ്പോള്‍, ഏതോ റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടി നിര്‍ത്തിയിട്ടിരിക്കുന്നു , മുന്‍പില്‍ എന്‍റെ ഭാര്യയും മൂത്ത മകളും ഉറക്കത്തിലാണ്. എന്‍റെ കുഞ്ഞുമോള്‍ എ
ന്‍റെ യരുകില്‍ ഇരുന്നു വഴിയോരകാഴ്ചകള്‍ കാണുന്നു, അവള്‍ക്കു ഇന്ന് എട്ടു വയസു തികയുന്നു. അന്ന് ഞാന്‍ എല്ലാം നഷ്ടപ്പെട്ട് കോഴിക്കോട് നിന്നും വണ്ടി കയറുമ്പോള്‍ എനിക്ക് ഇരുപതു വയസ്സ് . ആ ഓര്‍മ്മകളില്‍ നിന്നാണ് ടി .ടി .ആര്‍ എന്നെ   വിളിച്ചുനര്തിയത് . അതെ പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ഞാനെന്‍റെ ജന്മ നാട്ടിലേക്ക് തിരിച്ചു പോവുകയാണ് . അവിടെ എന്നെ കാത്തിരിക്കുവാന്‍ ആരുമില്ല . എങ്കിലും ജനിച്ച നാട്ടില്‍ ജീവിക്കുവാന്‍ ഒരു ആഗ്രഹം.

അങ്ങനെയിരുന്നു എപ്പോളോ ഉറങ്ങിപ്പോയ എന്‍റെ മനസ് ഭൂതകാലത്തിലേക്ക് വീണ്ടും വഴുതി വീണു .അന്നെ
ന്‍റെ കൈസറിനെ ഉപേക്ഷിച്ചു ബോംബയില്‍ എത്തിയ എന്നെ വരവേറ്റത് പട്ടിണിയും ദാരിദ്ര്യവും ആയിരുന്നു. പൈപ്പ് വെള്ളം കുടിച്ചു തള്ളിനീക്കിയ ദിവസങ്ങള്‍ ഒന്നും രണ്ടുമല്ല .ഭാഷയറിയാതെ ആ മഹാനഗരത്തില്‍ തെണ്ടിനടന്ന നാളുകളെറെ. അവസാനം എങ്ങനെയോ ഒരു മലയാളിയുടെ ഹോട്ടലില്‍ ജോലി കിട്ടുമ്പോള്‍, എന്‍റെ രൂപം കണ്ണാടിയില്‍ നോക്കിയാല്‍ എനിക്ക് തന്നെ തിരിച്ചറിയാന്‍ പറ്റാത്ത  രീതിയിലരുന്നു , ചുരുക്കി പറഞ്ഞാല്‍ ഒരു പട്ടിണി കോലം. കിട്ടിയതോ ആ വലിയ ഹോട്ടലില്‍ എചില്‍പാത്രം കഴുകുന്ന ജോലി .അതിന്‍റെ വരാന്തയില്‍ കൊതുക് കടിയും കൊണ്ടുള്ള ഉറക്കവും . ആ ഹോട്ടല്‍ ഉടമയുടെ വീട് ആ ഹോട്ടെലിനു പുറകില്‍ തന്നെയായിരുന്നു . ഞാന്‍ മുതലാളി എന്ന് വിളിക്കുന്ന ആ മനുഷ്യന് സുന്ദരിയായ ഒരു മകള്‍ ഉണ്ടായിരുന്നു, പേര് മല്ലിക . അന്നവള്‍ക്ക് പ്രായം പതിനാറു . ഇടയ്ക്കിടെ ഹോട്ടെലില്‍ വരുന്ന അവള്‍ ആദ്യമൊക്കെ പുഴുത്ത പട്ടിയെപോലെയാണ് എന്നെ കണ്ടിരുന്നത്‌ . എന്‍റെ സത്യസന്ധമായ പെരുമാറ്റം കണ്ടിട്ടാണോ എന്നറിയില്ല , എനിക്ക് മുതലാളി ഒരു ജോലിക്കയറ്റം തന്നു ഭക്ഷണം എടുത്തു കൊടുക്കുന്ന ജോലി. എന്നെ സംബന്ധിച്ചിടത്തോളം അത്  നരകത്തില്‍ നിന്നും സ്വര്‍ഗത്തിലേക്കുള്ള കയറ്റമായിരുന്നു. മാസം മാസം ചെറിയൊരു തുക ശമ്പളമായി കിട്ടാനും തുടങ്ങി.

എന്ന് മുതലനെന്നോ , എപ്പോള്‍ മുതലാനെന്നോ അറിയില്ല അവള്‍ക്കു, മല്ലികക്ക് . എന്നോടുള്ള കാഴ്ചപ്പാടിന് മാറ്റം വന്നു തുടങ്ങി . അവള്‍ എന്നെ നോക്കാനും , എന്‍റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ഓരോന്ന് ചെയ്യാനും  തുടങ്ങി . അതി
ന്‍റെ കാരണം എനിക്ക് ഇന്നും അറിയില്ല, ചോദിച്ചിട്ടുമില്ല . അവളുടെ ആ മാറ്റത്തിന്‍റെ അര്‍ഥം മനസിലായത് കുറെ നാളുകള്‍ക്കു ശേഷമാണ്. അന്നെനിക്കി ഇരുപത്തി ഒന്ന് വയസു . അവള്‍ക്കെന്നോട് പ്രണയമാണെന്ന് മനസിലായത് , ഒരിക്കലും എന്നോട് മിണ്ടിയിട്ടില്ലാത്ത അവള്‍ അന്ന് ആദ്യമായി എന്നോട് അവള്‍  എന്നെ സ്നേഹിക്കുന്നു എന്ന് പറഞ്ഞപ്പോളാണ്  . അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ഞെട്ടിപ്പോയി .മുതലാളിയുടെ മകള്‍ക്ക് എന്നോട് പ്രണയം ........ !! . അവള്തന്നെ അവളുടെ അച്ഛനോട് കാര്യം പറഞ്ഞു . ആദ്യമൊക്കെ കുറെ എതിര്‍പ്പുകള്‍ ഉണ്ടായെങ്കിലും തന്‍റെ ഒറ്റ മകളുടെ ആഗ്രഹത്തിന് അവര്‍ക്ക് വഴങ്ങേണ്ടി വന്നു . അങ്ങനെ ഒറ്റയടിക്ക് അടുത്ത സ്ഥാനക്കയറ്റം കിട്ടി മുതലാളിയുടെ മരുമാകനായിട്ടു .

വീണ്ടും ഞാനുനര്‍ന്നപ്പോള്‍ മനസിലായി കോഴിക്കോട് എത്താറായി എന്ന് . ഇന്നത്തെ ബോംബെലെ പ്രശസ്തമായ ഭക്ഷണ ശാലകളില്‍ ഒന്നാണ് എ
ന്‍റെത്. അതിന്‍റെയൊരു ശാഖ കോഴിക്കോട് തുടങ്ങുവാനും, ജന്മനാടിന്‍റെ സുഗന്ധം വീണ്ടും ആസ്വദിക്കുവനുമുള്ള കൊതികൊണ്ടാണ് പതിനെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചു വണ്ടി കയറിയത്. അപ്പോളാണ് ഞാന്‍ കൈസറിനെ കുറിച്ച് ഓര്‍ത്തത്‌ അന്നവന് എട്ടു മാസം പ്രായം .ഇന്ന് എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയില്ല . അങ്ങനെ ഇന്നത്തെ തിരക്കേറിയ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഞങ്ങളുടെ വണ്ടി നിന്നു .ഞാന്‍ എന്‍റെ ചെറിയ മകളെയും പെട്ടിയുമെടുത്ത് പുറത്തിറങ്ങി.ആ ആള്‍ക്കുട്ടതിനിടയിളുടെ ഞാന്‍ കണ്ടു അങ്ങ് ചവറ്റു കുനക്ക് അരുകില്‍ എന്‍റെ കൈസറിനെ പോലൊരു പട്ടി .മെലിഞ്ഞുണങ്ങി എല്ലും തോലുമായി കിടക്കുന്നു. അത് തലയുയര്‍ത്തി നോക്കി, എന്നെ കണ്ടു. എന്നെ കണ്ട ഉടനെ അതിന്‍റെ ഉള്ള ഊരെടുത്തു എന്‍റെ കാല്‍ ചുവട്ടില്‍ വന്നു കിടന്നു നക്കുവാന്‍ തുടങ്ങി . പണ്ട് ഞാന്‍ എന്‍റെ കൈസറിന്റെ കണ്ണുകളില്‍ കണ്ട അതെ കണ്ണുനീര്‍ , പക്ഷെ ഇന്ന് നിസ്സഹായതക്ക് പകരം സന്തോഷമാണ് ഞാന്‍ ആ ദയനീയത കണ്ടത് . അപ്പോള്‍ മാത്രമാണ് എനിക്ക് മനസിലായത് അതെന്‍റെ കൈസര്‍ ആണെന്ന്.ഞാന്‍ പോയ അന്നുമുതല്‍ ഇന്നുവരെ ഞാന്‍ വണ്ടികയറിയ അതെ സ്ഥലത്ത് എനിക്ക് വേണ്ടി അവന്‍ കാത്തു കിടക്കുകയായിരുന്നു എന്ന്. അവിടുത്തെ ആളുകളെ ഞാന്‍ കണ്ടില്ല, ആരെയും കണ്ടില്ല എന്‍റെ മുന്‍പില്‍ എന്‍റെ കൈസറിന്റെ ദയനീയ മുഖം മാത്രം . അവന്‍റെ അരുകിലിരുന്നു ഒരു കൊച്ചു കുട്ടിയെപോലെ പൊട്ടിക്കരഞ്ഞു ഞാന്‍.


അവിടെ താമസിക്കുവാന്‍ നേരത്തെ വാങ്ങിയിട്ടിരുന്ന വീട്ടിലേക്കു അവനെയും കൊണ്ട് ഞങ്ങള്‍ പോയി . അവിടെയെത്തി കുറച്ചു ഭക്ഷണം കൊടുത്തു, ആര്‍ത്തിയോടെ അവനതു കഴിക്കുന്നത്‌ കണ്ടപ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞു . അന്നത്തെ ദിവസം അവന്‍റെ അടുത്തു നിന്നു ഞാന്‍ മാറിയാതെ ഇല്ല . അന്ന് രാത്രി  അവനു കിടക്കാനായി ഒരു സ്ഥലമൊക്കെ ഒരുക്കി ഞാന്‍ കിടക്കാന്‍ പോയി. എത്ര കിടന്നിട്ടും അന്ന് രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല. രാവിലെ എപ്പോളോ ചെറുതായൊന്നു മയങ്ങിയ ഞാന്‍ എണീറ്റ പാടെ അവന്‍റെ അടുത്തേക്ക് ഓടി ,അവന്‍ അപ്പോളും ഉറങ്ങുകയായിരുന്നു ഞാന്‍ പതുക്കെ അവനെ തലോടി , അവന്‍റെ ശരീരം ആകെ തണുത്ത് മരചിരുന്നു , ഞാന്‍ അവനെ തട്ടി വിളിച്ചു . അപ്പോളാണ് എനിക്ക് മനസിലായത് എന്നെന്നേക്കുമായുള്ള ഉറക്കത്തിലേക്കു അവന്‍ വഴുതി വീണുവെന്നു. ഒരായുസ് മുഴുവന്‍ എനിക്കായി കാത്തിരുന്ന് , എന്നെ അവസാനമായി കണ്ടിട്ട് അവന്‍ , എന്‍റെ കൈസര്‍ പോയി ഒരിക്കലും തിരിച്ചു വരാന്‍ കഴിയാത്ത ലോകത്തേക്ക് ........................
by Jobin Paul Varghese ( നിലാമഴ )

ഞാന്‍, മഴയെ പ്രണയിക്കുന്ന, സ്വപ്നങ്ങളുടെ വിഴുപ്പുഭാണ്ഡം പേറുന്ന ഒരു രാപ്പാടി

Follow Me @ Twitter | Facebook | Google Plus | Whatsap : +91- 9656543048

Tags:

No Comment

വളരെ നന്ദി