എഴുതാന്‍ കൊതിച്ചോരാ വാക്കുകളിലെങ്ങോ
മാഞ്ഞു തുടങ്ങിയതോയെന്‍റെ സ്വപ്നം
കാണാന്‍ കൊതിച്ചോരാ ഇടവഴിയിലെങ്ങോ
ഓടി മറഞ്ഞതോയെന്‍റെ നഷ്ട്ടം
നീയൊരുവാക്ക് പറയാതെ ഓടിയകന്നും
ഒരുരുനോക്ക് നോക്കാതെ തേടിയലഞ്ഞും
പരിഭവം കൊണ്ടെന്‍റെ ഹൃദയത്തിലെങ്ങോ
മറഞ്ഞിരുന്നത് നോവിന്‍റെ വിത്ത് വിതക്കാനോ
രാവിന്‍റെ ഈണമായി മൂളിയ രാപ്പാടീ
നീയെന്തിനു വേണ്ടി മിഴിനീര്‍ പൊഴിച്ചു
നീയുമെവിടെയെന്നോര്‍ത്ത് കരഞ്ഞു തളര്‍-
ന്നുവോ പ്രാണന്‍റെ നോവാകും നിന്‍റെ സഖി
മരണമാം സന്ധ്യയെ പുല്‍കി രാവിന്‍റെ
മാറിലായി എരിഞ്ഞടങ്ങാന്‍ കൊതിച്ച
ഞാനെന്തിനു വീണ്ടുമീ പുലയിലൊരു
പാഴ്ക്കിനാവായി പുനര്‍ജനിച്ചു
അറിയില്ല സഖീ എന്തിനെന്നെങ്കിലും എന്‍റെ
ഹൃദയമിടിപ്പൂ നിന്നിലലിയാന്‍ മാത്രം
മരണമായെങ്കിലും വരില്ലേ നീയൊരിക്കലെന്‍
ചാരത്തണഞ്ഞെന്നെ എതിരേല്‍ക്കുവാന്‍
നല്ല ഗാനം
ReplyDelete