-2103 എന്‍റെതായിരുന്നു, പക്ഷെ 2103ന് എന്നെ വേണ്ടായിരുന്നു. ഒരുപാട് സ്വപ്‌നങ്ങള്‍ നെയ്തു കൂട്ടിയ വര്‍ഷം. ഒരുപാട് മോഹങ്ങള്‍ എന്നെ പുല്‍കിയ വര്‍ഷം. പക്ഷെ വാടിക്കൊഴിഞ്ഞു വീഴുന്ന ഡിസംബര്‍ 31 ലെ രാവിനൊപ്പം അവയോരോന്നും വെട്ടി തീയിലെറിയപ്പെടും.-
-നിത്യ ദുഖങ്ങുളുടെ മീതെ സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടി ഞാന്‍ കാത്തിരുന്നത് ആര്‍ക്കുവേണ്ടിയാണെന്നു ഇന്നും അറിയില്ല, പക്ഷെ എന്‍റെ കണ്ണെത്താ ദൂരത്തോളം വിജനമായിരുന്നു. വാടിത്തളര്‍ന്ന പുല്‍ക്കൊടിപോലെ എന്‍റെ ഹൃദയം കാലത്തിനൊപ്പം ഓടിക്കൊണ്ടിരുന്നു.-
-മഴയില്‍ ചാലിച്ച പുഞ്ചിരിയായും, എരിയുന്ന വേനലില്‍ ഒരിറ്റു ദാഹജലമായും, ഡയറി താളുകളിലൂടെ എനിക്ക് പുതിജീവനേകിയവരായും, ഇടവഴിയില്‍ വച്ച് കൂട്ട് പിരിയുന്നവരായും പലരും എന്നിലേക്കെത്തി നോക്കി. അവരില്‍ ഭൂരിഭാഗവും ഒരുവാക്കുപോലും മിണ്ടാതെ ദൂരെ മറഞ്ഞു. ചിലരെന്‍റെ വീഴ്ച്ചക്കായിന്നും എവിടെയൊക്കെയോ പതിയിരിക്കുന്നു-
-എന്നെ സ്നേഹിക്കുന്നവര്‍ക്കും, ഞാന്‍ സ്നേഹിക്കുന്നവര്‍ക്കും. എന്നെ വേദനിപ്പിച്ചവര്‍ക്കും, ഞാന്‍ വേദനിപ്പിച്ചവര്‍ക്കും. എന്നെ വെറുക്കുന്നവര്‍ക്കും, ഞാന്‍ വെറുക്കുന്നവര്‍ക്കും. എന്നെ കാത്തിരിക്കുന്നവര്‍ക്കും, ഞാന്‍ കാത്തിരിക്കുന്നവര്‍ക്കും അടുത്ത വര്‍ഷത്തില്‍ എന്നെ കാത്തിരിക്കുന്ന ജ്വലിക്കുന്ന വിധിയെക്കുറിച്ചുള്ള തിരിച്ചറിവോടെ പുതുവത്സരാശംസകള്‍ നേരുന്നു.-
-വാക്കുകൊണ്ടോ പ്രവര്‍ത്തികൊണ്ടോ ഞാന്‍ വേദനിപ്പിചിട്ടുള്ളവര്‍ എന്നോട് ക്ഷമിക്കുന്ന പ്രതീക്ഷയോടെ 2103നോട് എന്നെന്നേക്കുമായി വിട പറയുന്നു.-
നവവത്സരാശംസകള്‍
ReplyDelete