എന്‍റെ മുറിയുടെ അരികിലെ ജനാല കമ്പികളിലൂടെ ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികളില്‍ വിഷാദം നിറഞ്ഞൊരു മുഖം തെല്ലിട ഞാന്‍ കണ്ടു.
ആ മിഴികള്‍ എന്തിനോവേണ്ടി പരതി നടക്കുന്നുണ്ടായിരുന്നു. പക്ഷെ ഇന്നലകളാ മിഴികള്‍ക്ക് സമ്മാനിച്ച നീയെന്ന സത്യവും, ആ മുഖത്തെ മായാത്ത പുഞ്ചിരിയും എന്നെന്നേക്കുമായി ഓടിമറഞ്ഞിരുന്നു, അങ്ങ് ദൂരെ ഇരുട്ടിന്‍റെ ലോകത്ത് തന്‍റെ ഉടമക്കായ് വിരുന്നൊരുക്കാന്‍...!!!
''(മഴ പെയ്യുന്ന എല്ലാ രാവുകളിലും ഞാന്‍ വരും, മഴയെ പ്രണയിക്കുന്ന നിലാവായി)''
No Comment
വളരെ നന്ദി