ഞാനവളോട് പറഞ്ഞു.... test site Monday, September 10, 2012 2 Comments


ഞാനവളോട് പറഞ്ഞു ടീ പെണ്ണെ നീ കുറച്ചു നേരം എന്‍റെ അടുത്ത് വന്നിരിക്കെന്നു

എവിടുന്നു...... അത് കേട്ടിട്ടും യാതൊരു മൈന്റും ഇല്ലാതെ അവള്‍ അതിലെ ഓടിപ്പാഞ്ഞു നടന്നു.

എന്നെ അവഗണിക്കുന്ന അവളെയോര്‍ത്തു എന്‍റെ ഹൃദയം തേങ്ങുന്നത് അവളറിഞ്ഞില്ല

മൂളിപ്പാട്ടും പാടി നടന്ന അവളോട്‌ ഞാന്‍ പറഞ്ഞു '' ടീ പെണ്ണേ അതിലെ കറങ്ങി നടക്കാതെ നീയിങ്ങു വാ നമുക്കൊരുമിച്ചു ഒരു ട്യുയറ്റ് പാടാം '' ഓ എന്നാ പറയാനാ ശങ്കരന്‍ പിന്നേം
തെങ്ങേല്‍ തന്നെ എന്ന് പറഞ്ഞ പോലെ അവള്‍ എന്നെ ഒന്ന് ശ്രദ്ദിച്ചതു പോലുമില്ല

ഇടയ്ക്കിടയ്ക്ക് എന്നെ കുത്തി നോവിക്കാനെങ്കിലും എന്നരുകില്‍ വന്നോണ്ടിരുന്ന അവള്‍ ഇന്ന് അതിനു പോലും എന്‍റെ അരുകില്‍ വരാഞ്ഞത് എന്നാ എന്ന് ആലോചിച്ചോണ്ട്‌ തിരിഞ്ഞു നോക്കിയപ്പോളാണ് എനിക്ക് കാര്യം മനസിലായത്

--

--

--

--

--

--

എന്‍റെ പുറകില്‍ തൂക്കിയിട്ടിരുന്ന കൊതുകിനെ കൊല്ലുന്ന ബാറ്റ് അവള് കണ്ടിരുന്നു. ഓ എന്നാ പറയാനാ ഇപ്പോളത്തെ കൊതുകിനോക്കെ ഹൈടെക് ബുദ്ധിയാ..... യന്തിരന്‍ സിനിമയില്‍ രാജനികാന്തിനോട് ടയലോഗ് അടിച്ച ലോ ലാ കൊതുക് ആണെന്ന് തോന്നു ഇത്........ ഹോ അങ്ങനെ ഇന്നും ആ പണ്ടാരത്തെ കൊല്ലാനുള്ള എന്‍റെ ശ്രമം പാഴായിപ്പോയല്ലോ കര്‍ത്താവേ .......!!!

by Jobin Paul Varghese ( നിലാമഴ )

ഞാന്‍, മഴയെ പ്രണയിക്കുന്ന, സ്വപ്നങ്ങളുടെ വിഴുപ്പുഭാണ്ഡം പേറുന്ന ഒരു രാപ്പാടി

Follow Me @ Twitter | Facebook | Google Plus | Whatsap : +91- 9656543048

Tags:

2 comments :

  1. പാവം..... കൊതുകിനെ കൊന്നു നേരം പോക്കു.......

    ReplyDelete
  2. പ്രണയത്തിന്
    സ്മരണയ്ക്കായി
    അന്നതിന്നു
    സുഗന്ധമായിരുന്നു...
    പിന്നൊരിക്കലിറുത്തത്
    കോര്ക്കാനായിരുന്നു..
    കോര്ത്ത് നിന്റെ പേര്
    ചൊല്ലി ദേവന്നു
    നല്കാനായി..
    അന്നത് പവിത്രമായിരുന്നു
    തീര്ത്ഥജലം പോലെ..
    ഒടുവിലിറുത്തത് എനിക്ക്
    വേണ്ടിയായിരുന്നു
    മരിച്ച
    മനസ്സിന്റെ കുഴിമാടത്തില്
    വയ്ക്കാനായി
    അന്നതിന്നു
    ഗന്ധമോ നിറമോ കണ്ടില്ല..

    ReplyDelete

വളരെ നന്ദി