മഴ വരും വഴിയെ കിലുങ്ങിയ നിന്‍
കൊലുസിന്‍റെ മണികളുടെ നാദം പോല്‍
ചിന്നിച്ചിതറിയ മഴത്തുള്ളികളെന്‍ ഹൃദയ-
ത്തിലൊരു പാട്ടിന്‍റെ ഈണമായി തെന്നിക്കളിച്ചു
കടക്കണ്ണെറിഞ്ഞ നിന്‍ മിഴികളിലെയഗ്നി
പോലൊരു കൊള്ളിയാനെന്‍റെ ഇടനെഞ്ചിലേ-
ക്കെയ്ത ശരമായാ മഴയുടെ നോട്ടവുമറിയാതെ
പൊഴിഞ്ഞ നിന്‍ പുഞ്ചിരിയുമെന്നെ ഭ്രാന്തനാക്കി
മഴ പൊഴിച്ച കണ്ണുനീര്‍ തളം കെട്ടിയ നിന്‍
കാല്‍പ്പാടുകളോരോ യുഗം പോലെന്നില്‍
നിന്നുമോടി മറയവേ പിന്‍വിളിക്കായി
കൊതിച്ച മനസതില്‍ മുങ്ങിത്താണുപോയ്
അപ്പോഴങ്ങു ദൂരെ നിന്നൊരു രാക്കിളി തന്‍റെ
തകര്‍ന്ന കൂടിനെനോക്കി നെടുവിര്‍പ്പിടവേ
നനഞ്ഞൊട്ടിയ ചിറകുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച
കുരുന്നുകളടുത്ത മഴക്കായകലേക്ക് കാതോര്‍ത്തു
കൊള്ളാം കേട്ടോ.
ReplyDeleteഇനിയും നന്നാക്കുകയും ആവാം