കാലം ഉരുവാക്കിയെന്നെ ഏതോ ഇരുട്ടറയില്‍
ചുറ്റും കെട്ടുപിണഞ്ഞ രക്തക്കുഴലുകള്‍
മുങ്ങിക്കിടക്കുന്നതോ വെള്ളത്തിലും
പുക്കിള്‍ക്കൊടിയുടെ ബന്ധനം ഒഴികെ
ഞാന്‍ സ്വതന്ത്രന്‍
തിരിയാം മറിയാം വേണമെങ്കിലൊന്നു
ചാടി തുള്ളാം അപ്പൊളമ്മ അടങ്ങിയിരി
എന്ന് ശാശിക്കും.
കാഴ്ചയുണ്ടെന്നു അറിയാതെ കണ്ടു
ഞാനാ അത്ഭുതലോകം
ഞാനിന്നു സുരക്ഷിതനായി കിടക്കുന്ന
എന്‍റെ ലോകം
പക്ഷെ ഞാന്‍ കേട്ടുതുടങ്ങി
ചില അപ്രിയസത്യങ്ങള്‍
നിശയുടെ അന്ത്യ യാമങ്ങളില്‍
പോലും തേങ്ങലിന്‍റെയും നെടുവീര്‍പ്പിന്‍റെയും
നിലക്കാത്ത മാറ്റൊലികള്‍.
നമുക്കിതുവേണ്ട എന്നലറിയപ്പോള്‍
അറിഞ്ഞിരുന്നില്ല വേണ്ടാത്തത്
എന്നെയാണെന്ന്
പാഴായി കുരുത്തൊരു പുല്‍നാമ്പ്
പോലെ ഞാന്‍ നോക്കി എന്നമ്മയെ
അരുതെയെന്നു യാചിച്ചു
കൊല്ലരുതെയന്നു അപേക്ഷിച്ചു
ഒടുവില്‍ തന്‍റെ തുടിപ്പുകള്‍ പകുത്തു നല്‍കിയ
അമ്മയും മൊഴിഞ്ഞു നമുക്കിത് വേണ്ട.
മരുന്നിന്‍റെ ഗന്ധം തങ്ങി നില്‍ക്കുന്ന
മുറിയില്‍ നിന്നു ഞാന്‍ കേട്ടു
എന്നെക്കൊല്ലാന്‍ വരുന്ന കാലടികള്‍
ആദ്യമായ് ഞാന്‍ തേടി
ഒരു ഒളിത്താവളം പക്ഷെ
അപ്പോളേക്കും എന്നെ നുറുക്കുവനെത്തിയ
കത്രികയില്‍ കുടുങ്ങിയ എന്‍റെ കാലുകള്‍
അവ അറുത്തെടുത്തു
പിന്നീട് കൈകളും
ഒടുവിലെന്നെ വലിച്ചെടുത്തു
പുറത്തേക്കിട്ടപ്പോള്‍ ഞാന്‍ കണ്ടു,
എന്നെ ഞാനാക്കി കൊല്ലാന്‍
എല്പ്പിച്ചുകൊടുത്ത എന്‍റെ അമ്മയെന്ന സ്ത്രീയെ.
അപ്പോള്‍ എന്നെ സ്വീകരിക്കാന്‍
കാത്തുനിന്ന മാലാഖമാരോപ്പം
പരന്നുയരുമ്പോള്‍ ഞാനെന്‍റെ അമ്മയുടെ
കാതിലിങ്ങനെ മന്ത്രിച്ചു
''വിടരും മുന്‍പേ കൊഴിക്കുവാനായിരുന്നെങ്കില്‍ എന്തിനു നീയെനിക്ക് ജീവനേകി''
No Comment
വളരെ നന്ദി