അറിയാതെ മൂളിയ പാട്ടിന്‍റെ ഈണമായി
എന്‍ കനവുകളില്‍ പെയ്ത മഴയുടെ താളമായി
എന്‍ മിഴികളില്‍ തുളുമ്പിയ മിഴിനീരിന്‍റെ ചൂടുമായി
എന്‍ ചുണ്ടുകളില്‍ മിന്നിമാഞ്ഞ പുഞ്ചിരിയുടെ രാഗമായി
എന്‍ തൂലികയില്‍ പടര്‍ന്ന വരികളുടെ അര്‍ത്ഥമായി
നീ വരില്ലേ
എന്‍ മനസിലെക്കൊരു മഞ്ഞുതുള്ളിയുടെ കുളിരുമായി.........?
by Jobin Paul Varghese ( നിലാമഴ )
ഞാന്‍, മഴയെ പ്രണയിക്കുന്ന, സ്വപ്നങ്ങളുടെ വിഴുപ്പുഭാണ്ഡം പേറുന്ന ഒരു രാപ്പാടി
Follow Me @ Twitter | Facebook | Google Plus | Whatsap : +91- 9656543048
Tags:
poem

No Comment
വളരെ നന്ദി