സ്നേഹം വേദനയാണ് test site Tuesday, September 13, 2011 1 Comment



!!!..... ഈ മരം കോച്ചുന്ന തണുപ്പുള്ള പ്രഭാദത്തില്‍ , എങ്ങോട്ടെന്നറിയാതെ ഞാന്‍ ഏകനായി നടക്കുമ്പോള്‍ . ഒരു മന്ദമാരുതനായി , അല്ലെങ്കില്‍ ഒരു മഞ്ഞുതുള്ളി ആയെങ്കിലും എന്നരുകില്‍ നീ വന്നിരുന്നെങ്കിലെന്ന് ഞാന്‍ ആശിച്ചുപോകുന്നു . പക്ഷെ എന്‍റെ ഹൃദയത്തില്‍ മാത്രം ജീവിക്കുന്ന , എനിക്കേറ്റവും പ്രിയപ്പെട്ട നീ ഒരിക്കലും തിരിച്ചു വരില്ല എന്നറിഞ്ഞുകൊണ്ടു നീയൊരിക്കലും വരാന്‍  വഴിയില്ലാത്ത ഇടങ്ങളില്‍ പോലും നിന്നെ തേടി ഞാന്‍ അലയുമ്പോള്‍  ഞാന്‍ നിന്റെതെന്നും , നീ എന്റെതെന്നും ഇന്നും സ്വപ്നം കാണുന്ന എനെവിട്ടു ദൂരേക്ക്‌,, ഉയരങ്ങളിലേക്ക് നീ പറന്നുയരുമ്പോള്‍  ഒന്ന് നീ മറന്നു,,, ഞാന്‍ നിനക്കായി മാത്രം  അലങ്കരിച്ചു കാത്തു സൂക്ഷിച്ച എന്‍റെ ഹൃദയമാണ് തകരുന്നതെന്ന് . ഒന്ന് തിരിഞ്ഞു പോലും നോക്കാതെ എന്‍റെ ഹൃദയത്തില്‍ നിന്നും നീ പറന്നു അകന്നിടും , എന്തിനോ വേണ്ടി അതിന്നും മിടിച്ചു കൊണ്ടിരിക്കുന്നു . എന്നെങ്കിലും നീ തിരിച്ചു വരുമെന്നുള്ള പ്രതീക്ഷയോടെ ............. അതെ സ്നേഹം,, അതെന്നും ഒരു വേദനയാണ് , ഒരിറ്റു വേദനയറിയാതെ ഒരുതുള്ളി കണ്ണുനീര്‍ പൊഴിക്കാതെ ആര്‍ക്കും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കഴിയില്ല...   നമ്മള്‍ സ്നേഹിക്കുന്നവര്‍ നമ്മുടെകുടെ ഉള്ളിടത്തോളം കാലം  സ്നേഹം ഒരു സ്വര്‍ഗതുല്യമായ അനുഭൂതിയാണ് പക്ഷെ അവര്‍ നമ്മളെ വിട്ടു പിരിയുംബൊഴോ മരണത്തിനുപോലും മായ്ക്കാന്‍ കഴിയാത്ത വേദനയും ....!!! 
by Jobin Paul Varghese ( നിലാമഴ )

ഞാന്‍, മഴയെ പ്രണയിക്കുന്ന, സ്വപ്നങ്ങളുടെ വിഴുപ്പുഭാണ്ഡം പേറുന്ന ഒരു രാപ്പാടി

Follow Me @ Twitter | Facebook | Google Plus | Whatsap : +91- 9656543048

Tags:

1 comment :

വളരെ നന്ദി