എന്‍റെ പ്രണയം test site Tuesday, April 16, 2013 No Comment


സമര്‍പ്പിക്കുന്നു ഞാനെന്‍ സ്നേഹവും പ്രാണനും,
അതില്‍ ചാലിചെന്‍ പ്രണയമാം ആകാശവും
നിന്‍ ചുംബനത്തിന്‍ മധുരവും, അതിലൂറിവരും
നിഴലിന്‍റെ കോണിലെ കയ്പിന്‍ വേദനയും.

നിന്‍ മിഴികളില്‍ തെളിഞ്ഞ മിഴിനീരും,
അതടര്‍ന്നുവീണ നിന്‍ ചുണ്ടിലെ പുഞ്ചിരിയും
സ്നേഹിച്ചു നീയെന്നെ കൊല്ലതെകൊന്നു
എന്നിട്ടെന്തെ നീയെന്നെ കൊല്ലാതെവിട്ടു.

കാണുന്നു ഞാന്‍ നിന്‍ മുടിയിലെ പുഷ്പോത്സവവും,
അതെത്തിനിന്ന നിന്‍ അരക്കെട്ടിലെ ആഭരണ കൂട്ടവും
അന്നനട നടക്കുന്നു നീയെതെവിടെക്കെന്നറിയാതെ-
യെങ്കിലും ഞാനുമിതാ നിന്‍ പാദം പിന്തുടരുന്നു.

ഒടുവില്‍ കണ്ടുനിന്‍ മുഖവും മിഴികളും.
അതില്‍ കത്തിനിന്ന പുച്ഛത്തിന്‍ നിഴലുകളും
പക്ഷെ നീയരുതെയെന്നോതിയ മാത്രയില്‍ നിനക്ക് തന്നു
ഞാനെന്‍ രക്തതില്‍ക്കുതിര്‍ന്ന നഷ്ട്ട സ്വപ്നങ്ങളും

കണ്ടു നിന്നു ഞാനാര്‍ത്തിയോടെ നിന്‍ പ്രാണന്‍
അലറിയൊടുവിലൊരു വിലങ്ങായെന്നെ പുല്കിയതും
സമര്‍പ്പിക്കുന്നു ഞാനെന്‍ സ്നേഹവും പ്രാണനും,
അതില്‍ ചാലിചെന്‍ പ്രണയമാം ആകാശവും

by Jobin Paul Varghese ( നിലാമഴ )

ഞാന്‍, മഴയെ പ്രണയിക്കുന്ന, സ്വപ്നങ്ങളുടെ വിഴുപ്പുഭാണ്ഡം പേറുന്ന ഒരു രാപ്പാടി

Follow Me @ Twitter | Facebook | Google Plus | Whatsap : +91- 9656543048

Tags:

No Comment

വളരെ നന്ദി