വരച്ചു പൂര്‍ത്തിയാക്കാത്ത ചിത്രത്തില്‍ നിന്നൊലിച്ചിറങ്ങിയ ചായക്കൂട്ട് പോലെ അവ്യക്തമായി എതിലെയോ പാറി നടക്കുന്നു.
എന്നില്‍ നിന്നും ഓടിയകലുന്ന നിഴലിനോടൊരിക്കല്‍ ഞാന്‍ ചോദിച്ചിരിന്നു
നിന്നെപ്പറ്റി, പക്ഷെ പരിഭവം മൂത്ത കാമിനിയെപ്പോലെ അവന്‍ ഉരിയാടാതെ നിന്നു.
കാറ്റത്ത് പറത്തിവിട്ട അപ്പൂപ്പന്‍ താടി പോലെ നിലയില്ലാ കയത്തില്‍
കാറ്റിന്‍റെ ഗതിക്കനുസരിച്ച് എങ്ങോട്ടെന്നില്ലാതെ ഒഴുകി നീങ്ങുന
കളിവള്ളമാണ് എന്‍റെ ചിന്തകള്‍. കൂടെ കൂരിരുട്ടില്‍ പതിയിരിക്കുന്ന ആപത്ത്
പോലെ എന്‍റെ നിഴലും.
കരിയിലയും മണ്‍കട്ടയും പോലെ സ്വന്തം
നിലമറന്നു അവയെന്നോട് യുദ്ധം ചെയ്യുന്നു. കാലത്തിനനുസരിച്ച് ഓടിമറയുന്ന
മേഘശകലങ്ങള്‍ പോലെ അവയെന്നില്‍ നിന്നു കൂരിരുട്ടിലേക്ക് ഓടി മറയുന്നു
എങ്കിലും ഞാനറിയുന്നില്ല എന്തിനു നിങ്ങളെന്നോടു പരിഭവം കാട്ടുന്നുവെന്ന്...
പക്ഷെ ഓര്‍ക്കുക, ഞാനില്ലെങ്കില്‍ നിങ്ങളുമില്ല എന്ന നിത്യസത്യം .......!!!

by Jobin Paul Varghese ( നിലാമഴ )
ഞാന്‍, മഴയെ പ്രണയിക്കുന്ന, സ്വപ്നങ്ങളുടെ വിഴുപ്പുഭാണ്ഡം പേറുന്ന ഒരു രാപ്പാടി
Follow Me @ Twitter | Facebook | Google Plus | Whatsap : +91- 9656543048
പരസ്പരം
ReplyDeleteകൊള്ലാമല്ലോ
ReplyDelete